Post Header (woking) vadesheri

ഗായകൻ പി.ജയചന്ദ്രന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം

Above Post Pazhidam (working)


ഗുരുവായൂർ : സംസ്ഥാന സർക്കാരിൻ്റെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായകൻ പി.ജയചന്ദ്രനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചാണ് ദേവസ്വം ഭരണസമിതി ആദരവ് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ഉപഹാരം നൽകി. ദേവസ്വം ഡയറിയും സമ്മാനിച്ചു. ഭരണ സമിതി അംഗം ഇ.പി.ആർ വേശാല ‘കുചേലൻ്റെ കുടിൽ’ എന്ന തൻ്റെ കവിതാ സമാഹാരം ജയചന്ദ്രന് നൽകി.

Ambiswami restaurant

ദേവസ്വം നൽകിയ ആദരവിന് പി.ജയചന്ദ്രൻ നന്ദിയും കടപ്പാടും അറിയിച്ചു”. മറ്റന്നാൾ ജെ.സി.ഡാനിയേൽ പുരസ്കാരം വാങ്ങാൻ പോകുകയാണ്. അതിനു മുൻപായി ഗുരുവായൂരപ്പനെ കണ്ട് അനുവാദം വാങ്ങാൻ വന്നതാണ്. ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ട്. ആദരവ് നൽകിയതിന് ദേവസ്വത്തിന് നന്ദി” ജയചന്ദ്രൻ പറഞ്ഞു.

Second Paragraph  Rugmini (working)

ഭരണ സമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, ഇ.പി.ആർ.വേശാല, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ. പി. മനോജ് കുമാർ എന്നിവർ സന്നിഹിതരായി

Third paragraph