Madhavam header
Above Pot

ജോസ്​ കെ. മാണി തോല്‍ക്കാനായി ജനിച്ചവന്‍ : പി ജെ ജോസഫ്‌

തൃശൂര്‍: പാര്‍ട്ടി ചെയര്‍മാന്‍ പദവി സംബന്ധിച്ച കേസില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തി​െന്‍റ ഭാഷയില്‍ മാത്രം സംസാരിക്കുന്ന ജോസ്​ കെ. മാണി തോല്‍ക്കാനായി ജനിച്ചവനാണെന്നും രാഷ്​ട്രീയരംഗത്ത് കൂടുതല്‍ കനത്ത പരാജയങ്ങള്‍ ജോസ്​ നേരിടേണ്ടിവരുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരള കേരളകോണ്‍ഗ്രസ്​ എം ജില്ല നേതൃസമ്മേളനവും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ​െതരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ജില്ല പ്രസിഡന്‍റ്​ സി.വി. കുരിയാക്കോസിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയും സംസ്​ഥാനത്ത് യുവതലമുറക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. സി.വി. കുര്യാക്കോസ്​ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം തോമസ്​ ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തി.

Astrologer

പാലക്കാട് ജില്ല പ്രസിഡന്‍റ് ജോബി ജോണ്‍, ജില്ല നേതാക്കളായ തോമസ്​ ആന്‍റണി, സി.ടി. പോള്‍, ഇട്ട്യേച്ചന്‍ തരകന്‍, എന്‍.ജെ. ലിയോ, വി. സിദ്ദീഖ്​ ഹാജി, തോമസ്​ ചിറമല്‍, മിനി മോഹന്‍ദാസ്​, എം.വി. ജോണ്‍, പി.കെ. രവി, കെ.കെ. വിദ്യാധരന്‍, ജോണി ചിറ്റലപ്പിള്ളി, ജോയ്സി ആന്‍റണി, വര്‍ഗീസ്​ മാവേലി, അഡ്വ. കെ.വി. സെബാസ്​റ്റ്യന്‍, ജോണ്‍ കള്ളിയത്ത് മാസ്​റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Vadasheri Footer