Post Header (woking) vadesheri

ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ ഗൃഹോ പകരണങ്ങൾ വ്യാപകമായി നശിച്ചത് . കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ കത്തി നശിച്ചു. മൊബൈൽഫോൺ പൊട്ടിത്തെറിച്ചു.വീട്ടിലെഓടുകൾ തകർന്നു വീഴുകയും ചുമരുകൾ ക്ക് വിള്ളലുകൾ വീഴുകയും ചെയ്തു.

Ambiswami restaurant

സ്വിച്ച് ബോർഡ്, വയറിങ് എന്നിവ കത്തിനശിച്ചു. വീട്ടിലെ വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ഇടിമിന്നലിൽ വീട്ടിൽ വ്യാപക നാശ നഷ്ടങ്ങൾ സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. അമ്പലത്ത് വീട്ടിൽ നവാസിന്റെ ടെലിവിഷനും രണ്ടു ഫാനുകൾക്കും കേടുപാട് പറ്റി. വലിയകത്ത് ചിറക്കൽ ഫാത്തിമയുടെ വീട്ടിൽ രണ്ട് ഫാനും ഒരു ടെലിവിഷനും പ്രവർത്തനരഹിതമായി.ചേലോട്ടിങ്ങൽ ഹുസൈന്റെ വീട്ടിലെ ടെലിവിഷന് കേടുപാടുണ്ടായി. ഫ്യൂസ് പൊട്ടിത്തെറിച്ചു.

Second Paragraph  Rugmini (working)