Header 3

ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു

ചാവക്കാട് : ശക്തമായ മഴയില്‍ ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുത്തന്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് ഭാഗം പെരുമ്പിള്ളി കോളനിയിലെ ആളൂര്‍ വീട്ടില്‍ ജസ്റ്റിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രിയിലാണ് കിണര്‍ ഇടിഞ്ഞത്. വീട്ടില്‍ ജസ്റ്റിന്‍ മാത്രമാണ് താമസം. തൂണും ഭിത്തിയും മോട്ടോറും ഉള്‍പ്പെടെ കിണറിനുള്ളില്‍ അകപ്പെട്ടു. വീടിന്റെ തറയുടെ ചെറിയ ഭാഗവും ഇടിഞ്ഞു. ഇതോടെ വീടും അപകടാവസ്ഥയിലായി