Header 1 vadesheri (working)

ഒരുമനയൂരിൽ കടന്നൽ കൂട് ഇളകി , കുട്ടികൾ അടക്കം 10 പേർക്ക് കുത്തേറ്റു

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 10 പേർക്ക് കടന്നൽ കുത്തേറ്റു.കൂനംപ്പുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38),മക്കളായ അധീന്ദ്ര ദേവ്(7),അഭിനവ് ദേവ്(3),കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ നവനീത്(13),പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ(52),ബാലൻ(53 ),തങ്കമണി(46),മണി(56), രാജൻ(45),എടകളത്തൂർ റൈജു(47) എന്നിവർക്കാണ് കുത്തേറ്റത്.

First Paragraph Rugmini Regency (working)

ബുധൻ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.മുത്തമ്മാവ് സെന്ററിന് കിഴക്ക് വശം എകെജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്.കുത്തേറ്റ കുട്ടികൾ നിലവിളിച്ച് വീടുകളിലേക്ക് ഓടിയെത്തുകയും,ഇവർക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകൾ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല കൊണ്ട് അടിച്ചാണ് നശിപ്പിച്ചത്.പരിക്കേറ്റവരെ ചികിത്സക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു