ഒരുമനയൂരില്‍ ബി.ജെ.പി. പഞ്ചായത്ത് അംഗത്തെയും നേതാവിനെയും മര്‍ദ്ദിച്ചതായി പരാതി
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടെത്തിയ ബി.ജെ.പി. പഞ്ചായത്ത് അംഗത്തെയും നേതാവിനെയും സി.പി.എം.പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ബി.ജെ.പി. പഞ്ചായത്ത് അംഗവും ഗുരുവായൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകനെ താലൂക് ആശുപത്രിയിലും ബി.ജെ.പി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് പൂവ്വന്തറയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചക്ക് 12.ഓടെയാണ് സംഭവം. ഒരുമനയൂര്‍ ആറാം വാര്‍ഡ് ഇരിങ്ങാകുളത്തിന് സമീപം വഴി ഉണ്ടാക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. സി.പി.എം. പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റെന്ന പരാതിയുണ്ട്. സംഭവത്തില്‍ ഇരു വിഭാഗം പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തതായി എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളി അറിയിച്ചു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.പഞ്ചായത്ത് അംഗത്തെയും നേതാവിനെയും ആക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.