ഒരു കോടി ഡോസ് വാക്സിൻവാങ്ങും , ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ ലോക്ക് ഡൗൺ എന്ന കേന്ദ്ര നിർദ്ദേശം തൽക്കാലം നടപ്പാക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
കൊല്ലം പത്തനംതിട്ട ഒഴികെയുള്ള 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ഏറ്റവും ഒടുവിലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പക്ഷെ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന് തന്നെയാണ് മന്ത്രിസഭാ യോഗതീരുമാനം. രോഗവ്യാപനം കൂടിയ മൈക്രോ കണ്ടെയിൻമെനറ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്നാണ് തീരുമാനം. ഒപ്പം രാത്രി കാല കർഫ്യു. വാരാന്ത്യ നിയന്ത്രണമൊക്കം തുടരും.
ലോക്ക് ഡൗൺ വേണ്ടെന്ന സർവ്വകക്ഷിയോഗ തീരുമാനത്തിൽ തൽക്കാലം ഉറച്ചുനിൽക്കും. വരുന്ന ദിവസങ്ങളിലെ രോഗവ്യാപന സാഹചര്യം നോക്കി തുടർ തീരുമാനം എടുക്കും. സമ്പൂർണ്ണ അടച്ച് പൂട്ടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
കേന്ദ്രം ആവശ്യത്തിന് വാക്സിൻ നൽകാത്ത സാഹചര്യത്തിലാണ് സ്വന്തം നിലക്കുള്ള വാക്സിൻ വാങ്ങൽ. 70 ലക്ഷം കൊവിഷീൽഡും. 30 ലക്ഷം കൊവാക്സിനുമാണ് വാങ്ങുക. ആദ്യ ഘട്ടമെന്ന നിലക്ക് മെയ് ആദ്യം 10 ലക്ഷം ഡോസ് വാങ്ങും. ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധസമിതി വാക്സിൻ നിർമ്മാണം കമ്പനികളായ ഭാരത് ബയോടെക്കും സീറം ഇൻസ്റ്റിറ്റൂട്ടുമായി ചർച്ച തുടർന്ന് ഉടൻ കരാറിലെത്തും.
പണം പ്രശ്നമാകില്ലെനനാണ് വിലയിരുത്തൽ മന്ത്രിമാർ ഒരുമാസത്തെ ശമ്പളം വാക്സിൻ ചലഞ്ചിനായി നൽകും. ഇതോടപ്പെ സംസ്ഥാനങ്ങൾക്ക് വാക്സീൻ സൗജന്യമായി നൽകണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിൽ അറിയിക്കും.