
ഊട്ടുതിരുനാൾ ഭക്തിസാന്ദ്രം

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. രാവിലെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര മുഖ്യകാർമ്മികനായി. കൈക്കാരൻ ആൻ്റോ എൽ പുത്തൂർ, കൺവീനർ സാൻ്റോ പീറ്റർ, വി പി ജോളി എന്നിവർ ഭദ്രദീപം കൊളുത്തി.

തിരുനാൾ വിശുദ്ധ കുർബാനക്ക് ഫാദർ ജിൻസൺ ചിരിയങ്കണ്ടത് മുഖ്യകാർമികനായി. ഫാദർ പ്രകാശ് പുത്തൂർ തിരുനാൾ സന്ദേശം നൽകി.
കൈക്കാരന്മാരായ ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി ചിരിയങ്കണ്ടത്, ക്ലേലിയ കോൺവെൻ്റ് മദർസുപ്പീരിയർ റോസ മരിയ, ഒ. സി. ബാബുരാജൻ, സോജൻ മെലിട്ട്, ജോഷി പഴുന്നാന, ഒ. പി ജോൺസൺ, ജോസ് വെള്ളറ, സെബു തരകൻ, ലൈജു ലാസർ വെള്ളറ എന്നിവർ നേതൃത്വം നൽകി.
