Post Header (woking) vadesheri

കെ വി വി ഇ എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായിഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് നാലാം വാർഷിക പൊതുയോഗം സംസ്ഥാന സീനിയർ വൈസ്പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി.പി.ഐ ആന്റോ, കെ.കെ. സേതുമാധവൻ ,വത്സൻ ഏ. കെ സ്റ്റെഫിൻ ജോണി വിജയലക്ഷ്മി (ബീനാ ) കെ രമേഷ് എന്നിവർ സംസാരിച്ചു . യൂണിറ്റ് ജനറൽ സെക്രട്ടറി പുതുർ രമേഷ് കുമാർ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ടി.കെ.ജേക്കബ്ബ് കണക്കും അവതരിപ്പിച്ചു. എൻ രാജൻ നന്ദി പറഞു .

Vasudev Inn

ഭദ്രം + മരണാനന്തരധനസഹായം 5 ലക്ഷം രൂപയുടെ ചെക്ക് യോഗത്തിൽ സംസ്ഥാനപ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് മരിച്ചകൗസല്യ യുടെ ആശ്രീതർക്ക് യോഗത്തിൽ വെച്ച് നൽകി. പുതിയ ഭാരവാഹികളായി പുതുർ രമേഷ് കുമാർപ്രസിഡന്റായും, സ്റ്റീഫൻ ജോസിനെ ജനറൽ സെക്രട്ടറിയായും, ടി.കെ.ജേയ്ക്കബിനെ ട്രഷററായും തിരഞ്ഞെടുത്തു