Post Header (woking) vadesheri

കമിതാക്കളെ ഒരേ കയറിൽ മരിച്ച നിലയിൽ

Above Post Pazhidam (working)

തൃശൂര്‍: യുവാവും യുവതിയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.

Poonthanam
Rugmani 700-200

രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Vasudev Inn

മില്‍നയുടെ വിവാഹം തീരുമാനിച്ചതാണെന്നും കഴിഞ്ഞ ദിവസം മില്‍നയെ കാണാതാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മില്‍നയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.