Post Header (woking) vadesheri

ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്കൂൾ

Above Post Pazhidam (working)

ചാവക്കാട്: ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 70വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ്‌ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെ 5 ലക്ഷം രൂപ ചിലവഴിച്ച് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം യു ഉണ്ണികൃഷ്ണൻ ഉൽഘടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ എസ് സരിത കുമാരി, പ്രിൻസിപ്പൽ എം ഡി ഷീബ, എം സന്ധ്യ, ഹക്കീം ഇമ്പാർക്, മനോജ്‌ എൻ എസ്, താഹിറ, പി സുമ, എൻ വി മധു എന്നിവർ സംസാരിച്ചു.

Third paragraph Saravan bhavan