728-90

മകന്‍ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട വയോധിക മരിച്ചു.

Star

കോഴിക്കോട്: മകന്‍ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട വയോധിക മരിച്ചു. കോഴിക്കോട് പുതിയറ ജയില്‍ റോഡിലെ മഹാമായ കൃപയില്‍ വരദരാജ കമ്മത്തിന്റെ ഭാര്യസുമതി വി കമ്മത്ത് ആണ് മരിച്ചത്.

ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതെ മുഴുപട്ടിണിയിലായിരുന്നു സുമതി. ഇവരുടെ പെണ്‍മക്കള്‍ കാണാന്‍ എത്തിയപോഴാണ് അവസ്ഥ ഗുരുതരമാണെന്ന് മനസിലായത്. തുടര്‍ന്ന് തിങ്കളാഴ്ച മിംസ് ആശുപത്രില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കസബ പോലിസ് മകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.