വഫ ഫിറോസ് വിവാഹമോചിതയല്ല , ഭര്‍തൃപിതാവ്

">

തിരുവനന്തപുരം: മദ്യലഹരിയില്‍ സിറാജ് ബ്യുറോ ചീഫ് ബഷീറിനെ കാറിടിച്ച്‌ കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനൊപ്പം കാറില്‍ ഉണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് ഭര്‍തൃപിതാവ്. വഫയും ഫിറോസും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. വഫയും ശ്രീറാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിയില്ലെന്നും ഭര്‍തൃപിതാവ് കമറുദീന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിരുന്നാതായി കമറുദീന്‍ വെളിപ്പെടുത്തി.

അബുദാബിയില്‍ മോഡലിംഗ് രംഗത്ത് സജീവമാണ് വഫ ഫിറോസ്. പട്ടം മരപ്പാലം സ്വദേശിനിയാണ്. ഇവര്‍ ഒന്നര വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹമോചിതയല്ലെന്നാണ് ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി വഫയും ശ്രീറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ശ്രീറാമിന് പുറമെ മറ്റ് പല ഉന്നതരുമായും ഇവര്‍ക്ക് ബന്ധമുണ്ട്.

ഉപരിപഠനത്തിന് ശേഷം തിരികെ സര്‍വീസില്‍ കയറുന്നതിന് മുന്നോടിയായി ശ്രീറാം നടത്തിയ പാര്‍ട്ടിക്ക് ശേഷം മടങ്ങുമ്ബോഴാണ് അപടകമുണ്ടായത്. പാര്‍ട്ടി നടന്ന കവടിയാറിലെ ഫ്‌ളാറ്റിലേക്ക് അര്‍ദ്ധരാത്രി വഫയെ വിളിച്ചുവരുത്തുകയായിരുന്നു. വഫ എത്തുമ്ബോള്‍ ശ്രീറാം മദ്യപിച്ച്‌ ബോധരഹിതനായിരുന്നു. പറഞ്ഞ ഫ്‌ളാറ്റില്‍ എത്തി വിളിച്ചിട്ടും ഫോണ്‍ എടുക്കാഞ്ഞതിനെ തുടര്‍ന്ന് വെള്ളയമ്ബലം-കവടിയാര്‍ റോഡില്‍ വഫ രണ്ട് തവണ കാറോടിച്ചു. മൂന്നാം തവണ എത്തിയപ്പോഴാണ് പാര്‍ക്കിലെ ബെഞ്ചില്‍ ശ്രീറാമിനെ കണ്ടത്.തുടര്‍ന്ന് രണ്ട് പേരും ഒരുമിച്ചായി യാത്ര. രാജ് ഭവന് മുന്നിലെ കോഫി ഷോപ്പ് വരെ വഫയാണ് കാറോടിച്ചത്. അതിന് ശേഷമാണ് ശ്രീറാം ഡ്രൈവിംഗ് സീറ്റിലെത്തിയത്. പാളയത്ത് ഭക്ഷണം കഴിക്കാന്‍ പോകാമെന്നും താന്‍ കാറോടിക്കാമെന്നും പറഞ്ഞ് ശ്രീറാം ഡ്രൈവിംഗ് സീറ്റില്‍ കയറുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors