Header 1 vadesheri (working)

നോൺ ടീച്ചിങ് സ്റ്റാഫ്‌ അസോസിയേഷൻ യാത്രയയപ്പ് യോഗം

Above Post Pazhidam (working)

ചാവക്കാട് : നോൺ ടീച്ചിങ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു . യോഗം ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി മധു അധ്യക്ഷത വഹിച്ചു. ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിക്കുന്ന ശശിധരൻ വെണ്ണാർവീട്ടിലിനേയും പാവറട്ടി സെന്റ്ജോസഫ്സ് ഹയർ സെക്കണ്ടറിസ്കൂളിൽ നിന്നും എഫ്.ടി.എം ആയി വിരമിക്കുന്ന പി.ജെ ഡെയ്സിയേയും ചാവക്കാട് എ.ഇ.ഒ ടി രാജഷീല
ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ് ശ്രീദാസ്, എം.ആർ.ആർ.എം സ്കൂൾ പ്രധാനധ്യാപിക സരിത കുമാരി, ജോയന്റ് സെക്രട്ടറി സി.സി പെറ്റർ, കെ.ജെ ഓമന എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി രാജൻ സ്വാഗതവും ജില്ലാ സെക്രട്ടറി എം ദീപുകുമാർ
നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)