റോഡിൽ നിർമാണ പ്രവർത്തി നടക്കുന്നതിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞു
ഗുരുവായൂർ : ഗുരുവായൂരില്‍ അഴുക്കുചാൽ പദ്ധതി ക്ക് വേണ്ടി സ്ഥാപിച്ച പൈപ്പുകളും ആൽനൂഴികളും പരിശോധിക്കുന്നതിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു മറ്റുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു .കിഴക്കേ നടയിൽ കൗസ്‌തൂപം റസ്റ്റ് ഹൗ സിനു മുന്നിലെ ഇന്നർ റിംഗ് റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് . വാട്ടർ അതോറിറ്റിയിലെ എ ഇ മാരായ സബിത, ജോണ, എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥന്മാരും കരാർ ജീവനക്കാരും ചേർന്ന് റോഡിന്റെ നടുവിൽ ഉള്ള ആൾ നൂഴി യുടെ മൂടി തുറന്ന് പരിശോധന നടത്തുന്നതിനിടെ യാണ് അപകടം സംഭവിച്ചത് .
എതിർ ദിശയിൽ നിന്നും വന്നിരുന്ന മറ്റൊരു വാഹനം കടന്നു പോകാൻ നിറുത്തിയിട്ടിരുന്ന കാർ മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ച് മറിയുകയായിരുന്നു. മറ്റുള്ളവർ ഓടി മാറിയെങ്കിലും ആൾ നൂഴിയുടെ മൂടി അഴിച്ചു കൊണ്ടിരുന്ന പെരുമ്പാവൂർ സ്വദേശി കൃഷ്ണകുമാറിനെ തട്ടി തെറിപ്പിച്ചു . പരിക്ക് ഗുരുതരമല്ലാത്തതിനാൽ കൃഷ്ണ കുമാറിനെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാറോടിച്ചിരുന്ന ഉടമ ബാബു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് കാർ പൊക്കി മാറ്റി