Header 1 = sarovaram
Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 1344 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.17%

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1344 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1243 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,85,523 ആണ്. 2,75,143 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.17% ആണ്.

Astrologer
  ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1,335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,  ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 63 പുരുഷന്‍മാരും 91 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 155
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 531
സര്‍ക്കാര്‍ ആശുപത്രികളില്‍ – 264
സ്വകാര്യ ആശുപത്രികളില്‍ – 313
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 742

കൂടാതെ 5,322പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,420 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 261 പേര്‍ ആശുപത്രിയിലും 1,159 പേര്‍ വീടുകളിലുമാണ്.

13,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,602 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,445 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 168 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 21,45,400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

      പാറളം, നാലുക്കെട്ട്, ചാമക്കാല, കക്കാട് എന്നിവിടങ്ങളില്‍ നാളെ (10) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി    ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 47,666 40,745
മുന്നണി പോരാളികള്‍ 38,392 26,237
18-44 വയസ്സിന് ഇടയിലുളളവര്‍ 1,40,419 10,210
45 വയസ്സിന് മുകളിലുളളവര്‍ 7,22,571 2,41,923
ആകെ 9,49,048 3,19,115

Vadasheri Footer