Header 1 = sarovaram
Above Pot

ജനസേവാ ഫോറത്തിന്റെ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു

ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് സ്മരണാഞ്ജലി വിദ്യാനിധി സ്കോളർഷിപ്പിന്റെയും സ്മാർട്ട്ഫോണുകളുടെയും വിതരണം നടന്നു ഗുരുവായൂർ പിഷാരടി സമാജം ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ . എം. കൃഷ്ണദാസ് ഉൽഘാടനം ചെയ്തു ..


. ജനസേവാ ഫോറം പ്രസിഡന്റ്‌ എം. പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു യോഗത്തിൽ വാർഡ് കൗൺസിലർ . ശോഭ ഹരിനാരായണൻ ജന:സെക്രട്ടറി സജിത് കുമാർ, എഡ്യൂക്കേഷണൽ അസിസ്റ്റൻസ് കമ്മിറ്റി ചെയർമാൻ ഡോ:വി. അച്യുതൻകുട്ടി, ട്രഷറർ പി. ആർ. സുബ്രമണ്യൻ, ജോയിന്റ് സെക്രട്ടറി എം. അനൂപ് എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങ് സൂം പ്ലാറ്റ്ഫോമിൽ എല്ലാവർക്കും കാണാൻ അവസരമൊരുക്കിയിരുന്നു. ,

Vadasheri Footer