Post Header (woking) vadesheri

ആന്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Above Post Pazhidam (working)

കൊച്ചി : മലയാളത്തിലെ മുൻനിര ചലച്ചിത്ര നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രമുഖ നിര്‍മാതാക്കളായ ആന്‍റണി പെരുമ്ബാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ.ടി.ടി പ്ലാറ്റ്ഫോം കമ്പനികളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. തീ​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ന്‍​നി​ര നി​ര്‍​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് റിലീസ് ചെയ്തത്. ഈ ​ഇ​ട​പാ​ടു​ക​ള്‍ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

Ambiswami restaurant

നിർമ്മാതാക്കളുടെ കൊച്ചിയിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ്. ആന്‍റ്​ണി പെരുമ്ബാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസിലാണ് ആദ്യം സംഘം റെയ്​ഡിനെത്തിയത്​. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്ബനി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് വിവരം. റെയ്ഡ് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Second Paragraph  Rugmini (working)

ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിനെത്തിയത്. റെക്കോർഡ് തുകയ്ക്കാണ് ദൃശ്യം 2 ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയതെന്ന് വാർത്തകളുണ്ടായിരുന്നു. അടുത്തിടെ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രവും ഒടിടി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ ഒടിടി അവകാശവും വൻ തുകയ്ക്ക് കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

Third paragraph