Header 1 = sarovaram
Above Pot

അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു.

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. അഭിനന്ദനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുന്ന ഡൽഹിയിലെ ആശുപത്രിയിൽ എത്തിയായിരുന്നു മന്ത്രിയുടെ സന്ദർശനം.

പാക്കിസ്ഥാൻ കസ്റ്റഡിയിലെ 60 മണിക്കൂറുകൾ സംബന്ധിച്ച് അഭിനന്ദൻ പ്രതിരോധമന്ത്രിയോടു വിവരിച്ചതായി പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ഒരു ചിത്രവും പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു.

Astrologer

ഞായറാഴ്ച വരെ അഭിനന്ദന്‍റെ വൈദ്യപരിശോധനാ നടപടിക്രമങ്ങൾ തുടരുമെന്നാണു റിപ്പോർട്ട്. ഇതിനുശേഷമായിരിക്കും ഡീബ്രീഫിംഗ് സെഷനുകൾ ആരംഭിക്കുക

Vadasheri Footer