ഗുരുവായൂർ ദേവസ്വത്തിന്റെ നിർബന്ധിത ശമ്പള പിടുത്തതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ നിർബന്ധിത ശമ്പള പിടുത്തതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിൽ . മൊബൈലും കമ്പ്യുട്ടറും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് വാങ്ങി നൽകാൻ എന്ന പേരിലാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പണം പിടിക്കാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവ് ഇറക്കിയിട്ടുള്ളത് . ഭരണ -പ്രതിപക്ഷ യൂണിയൻ നേതാക്കളെ സമ്മർദ്ദത്തിൽ ആക്കിയാണ് ദേവസ്വം തീരുമാനം എടുത്തതത്രെ ഇതിനെതിരെ യാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത് . സ്ഥിരം ജീവനക്കാരിൽ നിന്നും രണ്ടായിരം രൂപയും താൽക്കാലിക ജീവനക്കാരിൽ നിന്നും 500 രൂപ വീതവുമാണ് പിടിക്കാൻ ദേവസ്വം ഉത്തരവ് ഇറക്കിയിട്ടുള്ളത്.
താൽക്കാലിക ജീവനക്കാർക്ക് ആണെങ്കിൽ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പാടു പെടുന്നവരാണെന്നും തങ്ങളുടെ മക്കൾക്ക് തന്നെ ഇവ വാങ്ങി നൽകാൻ കഴിയുന്നില്ലെന്നും പരിതപിക്കുന്നു . കോവിഡ് കാരണം കുടുംബത്തിൽ ഉള്ള മറ്റുള്ളവർ തൊഴിൽ ഇല്ലാതെ ഇരിക്കുന്ന അവസരത്തിൽ പട്ടിണി കൂടാതെ ജീവിക്കുന്നത് ഈ താൽകാലിക ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് എന്നും ഇവർ കൂട്ടിച്ചേർത്തു .
ജീവനക്കാരുടെ അനുമതി ഇല്ലാതെ ശമ്പളത്തിൽ നിന്ന് പണം പിടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പോലും നില നിൽക്കുമ്പോൾ ആണ് കോടതി അലക്ഷ്യ മായി മാറാവുന്ന നടപടി യു മായി ദേവസ്വം മുന്നോട്ടു പോകുന്നത്. .യൂണിയൻ നേതാക്കളെ ധിക്കരിച്ച് പലരും ശമ്പളം പിടിക്കാൻ സമ്മതമില്ല എന്ന് പറഞ്ഞു ദേവസ്വത്തിന് അപേക്ഷ നൽകി കൊണ്ടിരിക്കുകയാണ്.