Header 1 vadesheri (working)

ഇലക്ട്രിക് ഗിറ്റാറിൽ സംഗീതാർച്ചന നടത്തി നിരഞ്ജന മേനോൻ

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ ഇലക്ട്രിക് ഗിറ്റാറി ൽ സംഗീതാർച്ചന നടത്തി നിരഞ്ജന മേനോൻ. പ്രശസ്ത ഗിറ്റാറിസ്റ്റും സൗണ്ട് എഞ്ചിനിയറും ആയ ജിന്റോ പോൾ ചാലക്കുടിയുടെ ശിഷ്യയാണ്. വെസ്റ്റേൺ ഗിറ്റാറി ൽ ലണ്ടൻ ട്രിനിറ്റികോളേജിൽ നിന്നും ആറാം ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള നിരഞ്ജന പിലു രാഗത്തിലുള്ള ഭജരെ യദുനാദം എന്ന കൃതിയാണ് വായിച്ചത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ 11 വർഷമായി ഇലക്ട്രിക് ഗിറ്റാറിൽ പഠനം നടത്തുന്ന നിരഞ്ജന മേനോൻ കോയമ്പത്തൂർ കാരുണ്യ എഞ്ചിനീയറിങ്‌ കോളേജിൽ ബയോ മെഡിക്കൽ അവസാന വർഷ വിദ്യാർത്ഥിയാണ് . ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഉണ്ണി ഭാവന യുടെ മകളാണ് ഈ മിടുക്കി