Post Header (woking) vadesheri

തൃശൂരിലെ 489 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.40%

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 489 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 433 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,384 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,43,432 ആണ്. 5,36,886 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

Vasudev Inn

ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 482 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന ഒരാൾക്കും ആരോഗ്യ പ്രവർത്തകരായ 03 പേർക്കും ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 4,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,599 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,918 പേർക്ക് ആർടി പിസിആർ പരിശോധനയും, 187 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ ആകെ 37,09,724 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.40% ആണ്. ജില്ലയിൽ ഇതുവരെ 40,94,501 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,39,709 പേർ ഒരു ഡോസ് വാക്സിനും, 17,54,792 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Rugmani 700-200