Header 1 vadesheri (working)

ഗുരുവായൂരിൽ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സഞ്ചരിക്കുന്ന ജില്ലാ നേത്രരോഗ വിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു . ഗുരുവായൂര്‍ ഇന്ദിരാഗാന്ധി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

നഗരസഭ കൗണ്‍സിലര്‍ കെ പി എ റഷീദ്, നഗരകുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ജിതിന്‍ രാജ് എം , ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് എം ആര്‍ ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ അശ്വതി ഗോപാല്‍, ജില്ലാ ഓപ്താല്‍മിക് കോഡിനേറ്റര്‍ സി വി മണി ക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

Second Paragraph  Amabdi Hadicrafts (working)

പൂക്കോട്, ഗുരുവായൂര്‍ നഗരകുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവിഭാഗം ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ മുന്നൊരുക്കം നല്‍കിയ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. ക്യാമ്പിന്‍റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമുളളവര്‍ക്ക് മരുന്നും, താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് തിമിര ശസ്ത്രക്രിയയും ലഭ്യമാക്കും .