Header Aryabhvavan

നെല്ലിയാമ്ബതി കാണാനെത്തിയ 2 യുവാക്കള്‍ കൊക്കയിലേക്ക് വീണു

Above article- 1

നെല്ലിയാമ്ബതി: നെല്ലിയാമ്ബതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ് 3500 അടി താഴേയ്ക്ക് വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ഒപ്പം പഠിച്ച നാലു സുഹൃത്തുക്കളുമായാണ് രണ്ടു ബൈക്കുകളിലായി ഞായാറാഴ്ച ഇവര്‍ നെല്ലിയാമ്ബതി കാണാനെത്തിയത്. സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും താഴേയ്ക്ക് വീണത്.

Astrologer

ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ തന്നെ തിരിച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സും, പൊലീസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ടിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്.

Vadasheri Footer