Post Header (woking) vadesheri

രാഷ്ട്ര ശില്പി ജവഹർ ലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :ജനാധിപത്യ ഭാരതത്തിന്റെ രാഷ്ട്ര ശില്പിയും , പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവറർലാൽ നെഹ്റുവിന്റെചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി അനുസ്മരിച്ചു.

മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റി ഓഫീസിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു . മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ്.സൂരജ് അധ്യക്ഷനായി.

നേതാക്കളായ ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്, സ്റ്റീഫൻ ജോസ് സി.ജെ.റൈയ്മണ്ട് മാസ്റ്റർ, ടി.എൻ മുരളി, ശശി പട്ടത്താക്കിൽ, ബഷീർ മാണിക്കത്ത് പടി,പ്രകാശൻ പൊന്നൂസ്, ഷാജൻ വെള്ളറ എന്നിവർ സംസാരിച്ചു