Above Pot

നീരജ്​ ചോപ്രക്ക്​ എക്​സ്​.യു.വി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

മുംബയ്: രാജ്യത്തിനായി ഒളിമ്പിക്​ സ്വർണ്ണം എറിഞ്ഞിട്ട ജാവലിൻ താരം നീരജ്​ ചോപ്രക്ക്​ സമ്മാനം പ്രഖ്യാപിച്ച്​ ആനന്ദ്​ മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​.യു.വി 700 ആണ്​ ചോപ്രക്ക്​ നൽകുക. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം പ്രഖ്യാപനം നടത്തിയത്​. അത്​ലറ്റിക്​സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്​നം​ യാഥാർഥ്യമാക്കിയാണ്​ ടോക്യോ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിൽ ചോപ്ര സ്വർണം നേടിയത്​. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ്​ ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട്​ ചരിത്രമുള്ള ഒളിമ്പിക്​സിൽ​ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്​.

First Paragraph  728-90

Second Paragraph (saravana bhavan

87.58 മീറ്റർ എന്ന ദൂരത്തേക്ക്​ ജാവലിൻ പായിച്ചാണ്​ നീരജിന്‍റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ്​ നീരജ്​ കണ്ടെത്തിയത്​. രണ്ടാം ശ്രമത്തിൽ നീരജ്​ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ്​ നേടുകയായിരുന്നു. യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​റ്റ​വും മി​ക​ച്ച ദൂ​ര​വു​മാ​യാ​ണ്​ 23കാ​ര​നാ​യ നീ​ര​ജ്​ ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ താ​രം ആ​ദ്യ ഏ​റി​ൽ ത​ന്നെ 86.59 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക്​ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്. 85.64 മീ​റ്റ​ർ ആ​യി​രു​ന്നു യോ​ഗ്യ​ത മാ​ർ​ക്ക്. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ജ​ർ​മ​നി​യു​ടെ യൊ​ഹാ​ന​സ്​ വെ​റ്റ​റാ​യി​രി​ക്കും ചോ​പ്ര​ക്ക്​ ഏ​റ്റ​വും വെ​ല്ലു​വി​ളി​യുയർത്തുമെന്ന്​ കരുതിയെങ്കിലും ഉണ്ടായില്ല.

നിർമാണം പൂർത്തിയായ എക്​സ്​.യു.വി 700 വരും ആഴ്​ച്ചകളിൽ പുറത്തിറക്കാനാണ്​ മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്​. 2.0 ലിറ്റർ എം സ്​റ്റാലിയോൻ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. 200 പി.എസ്​ കരുത്ത്​ എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. 2.2 ലിറ്റർ എം ഹോക്​​ ഡീസൽ എഞ്ചിനും എക്​സ്​.യു.വിയിൽ വരാൻ ഇടയുണ്ട്​. 185 പി.എസ്​ കരുത്തുള്ള എഞ്ചിനാണിത്​.

രണ്ട് എഞ്ചിനുകളും ആറ്​ സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലും ആറ്​ സ്പീഡ് മാനുവൽ ഗിയർബോക്സിലും പ്രവർത്തിക്കും. ഒരു 4X4 ഓപ്ഷൻ കൂടി വാഹനത്തിൽ ഉണ്ടായിരിക്കും. ഡ്യുവൽ-ടോൺ ഇൻറീരിയർ, അലക്‌സ ഓൺ ബോർഡും പുതിയ സോണി 3 ഡി സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ച അഡ്രിനോക്​സ്​ ഫീച്ചർ, പുഷ്-ബട്ടൺ സ്റ്റാർട്ട്, പുതിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, റോട്ടറി ഡയലുകൾ, കൂൾഡ് ഗ്ല​വ്ബോക്സ് എന്നിവയും എസ്‌യുവിയിൽ ഉണ്ടാകും. ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി എന്നിവരാണ്​ പ്രധാന എതിരാളികൾ. 14 ലക്ഷം മുതൽ 22 ലക്ഷംവരെയായിരിക്കും വാഹനത്തി​െൻറ വില.