Above Pot

നീന്തല്‍കുളങ്ങള്‍ അടയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന്‌ അസോസിയേഷന്‍

ഗുരുവായൂര്‍ :  കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീന്തല്‍കുളങ്ങള്‍ അടച്ചിടുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്വിമ്മിംഗ് കോച്ചസ് ആന്റ് ലൈഫ് ഗാര്‍ഡ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

First Paragraph  728-90

Second Paragraph (saravana bhavan

ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുന്ന നീന്തല്‍ കുളങ്ങളില്‍ അണുവ്യാപന സാധ്യത ഒട്ടുമില്ലെന്നിരിക്കെ മറ്റു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നീന്തല്‍കുളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

കെ സുഭാഷ് , റീന അഗസ്റ്റിന്‍, പ്രിന്‍സ്, വിജീഷ്, ഇ സുനില്‍, സി മണികണ്ഠന്‍, ബീന വര്‍ഗ്ഗീസ്, എിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ലിഷര്‍ലാന്റില്‍ ചേര്‍ന്ന യോഗം പുതിയ ഭാരവാഹികളായി കെ സുഭാഷ് (പ്രസിഡണ്ട്), ഇ സുനില്‍ (സെക്രട്ടറി), സി മണികണ്ഠന്‍ (ട്രഷറര്‍) എിവരെ തെരഞ്ഞെടുത്തു.