Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒരംഗത്തിന്റെ കാലാവധി പൂർത്തിയായിട്ടില്ലെന്ന വാദം പുതിയ വിവാദത്തിന് തിരി കൊളുത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞെങ്കിലും ഒരംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് തിരി കൊളുത്തി . കഴിഞ്ഞ ഭരണ സമിതിയിലെ അഡ്വ കെ വി മോഹന കൃഷ്ണൻ ഒഴിച്ചുള്ളവരെയാണ് 2020 ജനുവരി 23ന് സർക്കാർ നാമനിർദേശം ചെയ്തത് കെ വി മോഹന കൃഷ്ണനെ സർക്കാർ നോമിനേറ്റ് ചെയ്തത് 2020 നവംബർ 18 നായിരുന്നു .

Astrologer

2020 നവംബർ 18 ന് രണ്ടു വർഷ കാലാവധിയിൽ ആണ് കെവി മോഹന കൃഷ്ണനെ സർക്കാർ നോമിനേറ്റ് ചെയ്തിട്ടുള്ളതെന്നും അത് പ്രകാരം 2022 നവംബർ 17 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടെന്നുമാണ് മോഹന കൃഷ്‌ണനെ പിന്തുണക്കുന്നവരുടെ വാദം ,അതെ സമയം രണ്ടു വർഷം മാത്രം കാലാവധി ഉള്ള ഭരണ സമിതിലേക്കാണ് കെ വി മോഹനകൃഷ്ണനെ നോമിനേറ്റ് ചെയ്തതെന്നും ,അത് കൊണ്ട് ഭരണ സമിതിയുടെ കാലാവധി കഴിയുന്നതോടെ മോഹന കൃഷ്ണന്റെയും അംഗത്വം നഷ്ടപ്പെട്ടുമെന്നാണ് മറു ചേരി വാദിക്കുന്നത് .

നേരത്തെ 2009 ൽ ജനതാദളിലെ ദിവാകരൻ, ഭരണ സമിതി വന്ന് ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത് . ആ ഭരണ സമിതി രണ്ടു വർഷം പൂർത്തിയായപ്പോൾ ദിവാകരൻ ഭരണ സമിതി അംഗം അല്ലാതെ ആയി എന്നും ഇവർ ചൂണ്ടി കാട്ടുന്നു . മോഹന കൃഷ്ണനെ പിന്തുണക്കുന്നവരുടെ വാദമാണ് ശരിയെങ്കിൽ അടുത്ത എല്ലാ ഭരണ സമിതിയിലും ഒരു അംഗത്തിന്റെ കാലാവധി ഇത് പോലെ മുഴച്ചു നിൽക്കും

Vadasheri Footer