നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ഞായറാഴ്ച

Above article- 1

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുള്‍ ഹമീദ് അറിയിച്ചു. വൈകീട്ട് അഞ്ചിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പൊതുയോഗം ഉദ്ഘാടനവും വ്യാപാരഭവന്റെ ഗോള്‍ഡന്‍ ജൂബിലി ഹാള്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും.

Astrologer

സി.എം.എ. ഓഫീസ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഭദ്രം പ്ലസ് മരണാനന്തര ധനസഹായവിതരണം എന്നിവയുടെ ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. പുതിയതായി നിര്‍മിച്ച എക്‌സിക്യുട്ടീവ് ഹാള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി., പ്ലസ് ടു അവാര്‍ഡ് ദാനം സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ നിര്‍വ്വഹിക്കും.

പൂര്‍ണമായും ശീതീകരിക്കുന്നത് ഉള്‍പ്പെടെ ഒരു കോടി രൂപ ചെലവിലാണ് വ്യാപാരഭവന്‍ നവീകരിച്ചതെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ്, സെക്രട്ടറിമാരായ പി.എസ്.അക്ബര്‍, പി.എം.അബ്ദുള്‍ ജാഫര്‍ എന്നിവര്‍ അറിയിച്ചു.

Vadasheri Footer