Post Header (woking) vadesheri

ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി “നവതി ജ്യോതി” പദയാത്രയുമായി കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ, പാവറട്ടി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവതി ജ്യോതി പദയാത്ര നടത്തുന്നു. ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മുതുവട്ടൂരിൽ നിന്നും, പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര ചൊവ്വല്ലൂർപടി സെന്ററിൽ നിന്നും, വടക്കേകാട് ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മമ്മിയൂർ സെന്ററിൽ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച് 9:30ന് കിഴക്കെ നടയിലുള്ള ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ എത്തിച്ചേരും.

Ambiswami restaurant

Second Paragraph  Rugmini (working)

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും . പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതി ടീച്ചർ നവതി ജ്യോതി തെളിയിക്കുന്ന ചടങ്ങിൽ . എം.പിമാർ, എം.എൽ.എമാർ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും . സത്യഗ്രഹത്തിൽ പങ്കെടുത്ത സമര ഭടന്മാരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും