ദേശീയ പാതയുടെ തകർച്ച ,ചാവക്കാട് സമരങ്ങളുടെ വേലിയേറ്റം
ചാവക്കാട്: പുതുപൊന്നാനി-ചാവക്കാട്-ചേറ്റുവ ദേശീയപാതയുടെ തകർച്ചയിൽ
ഭരണ കൂടം നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് വിവിധ സംഘടനകളുടെ സമര വേലിയേറ്റം മെല്ലെപ്പോക്ക് സമരവുമായി കോണ്‍ഗ്രസ്രംഗത്ത് എത്തിയപ്പോൾ ആദ്യമായി ഹൈവേ ഓഫീസ് മാര്‍ച്ചുമായി ഡി.വൈ.എഫ്.ഐയും .ഉപരോധ സമരവുമായി പി ഡി പിയും സമര മുഖത്ത് എത്തി
ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മെല്ലെപോക്ക് സമരം സംഘടിപ്പിച്ചത്. ബൈക്കുകളിലും ഓട്ടോറോക്ഷികളിലും കാറുകളിലുമായി പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ തിരുവത്ര പുതിയറയില്‍ നിന്ന് കുറഞ്ഞ വേഗത്തില്‍ ചാവക്കാട് ടൗണിലേക്ക് വാഹനങ്ങള്‍ ഓടിച്ചായിരുന്നു സമരം. സമരത്തിന്റെ സമാപനം ചാവക്കാട്ട് ഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന് അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്, കെ.വി. സത്താര്‍, കെ.പി ഉദയന്‍, കെ.എം ഷിഹാബ്, കെ.വി ഷാനവാസ്, കെ.ജെ ചാക്കോ, എം.എസ്. ശിവദാസ്, കെ.പി.എ. റഷീദ്, എച്ച്.എം നൗഫല്‍, പി.എം. നാസര്‍, അക്ബര്‍ ചേറ്റുവ, പി.വി. ബദറുദ്ദീന്‍, ബക്കര്‍ പുന്ന, എ.വി. സുധീര്‍, സൈസന്‍ മാറോക്കി, ബാലന് വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഡി.വൈ.എഫ്.ഐ. ചാവക്കാട് ബ്ലോക്ക് കമ്മറ്റി നടത്തിയ ദേശീയപാത ഓഫീസ് മാര്‍ച്ച് സി.പി.എം. ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എറിന് ആന്റണി അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. മുബാറക്ക്, എസ്.എഫ്.ഐ. ചാവക്കാട് ഏരിയ സെക്രട്ടറി കെ.യു. ജാബിര്‍, വി. അനൂപ്, കെ. എല്‍. മഹേഷ്, എം.ജി. കിരണ്‍, കെ.എന്‍. രാജേഷ്, എം.എം. സുമേഷ്, കെ.എസ്. വിഷ്ണു, ടി.എം. ഷഫീക്ക്, പി.സി. നിഷില്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ദേശീയപാതയില്‍ നടത്തിയ ഉപരോധസമരം ജില്ലാ കമ്മിറ്റി അംഗം രാജിമണി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് വി.എ.മനാഫ് എടക്കഴിയൂര്‍ അധ്യക്ഷനായി.നഫാസ് കോഞ്ചാടത്ത്,ഫിറോസ് പാലക്കല്‍,കമറുദ്ദീന് തിരുവത്ര,ഹരിദാസ് ചാവക്കാട്,എന്‍.കെ.കരീം,നിഹാദ് തിരുവത്ര,റസാഖ് സാഗര്‍,ആര്.വി.അലി എന്നിവര്‍ പ്രസംഗിച്ചു.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
<p >IA 796 / 19
IA 2019 / 18
08 / 09 / 18
പ്രകാശൻ ………………………… ……………അന്യായം…. -ഹർജിക്കാരൻ .
നസീർ s/o കരീം കീടത്തയിൽ ഹൗസ് പുന്നയൂർക്കുളം അംശം ദേശം
ചാവക്കാട് താലൂക്ക് ……………………………… എതൃ കക്ഷി പ്രതി .
മേൽ നമ്പ്ര് ഹർജി ഉത്തരവ് പ്രകാരം മേൽ നമ്പറിലെ പ്രതിക്കുള്ള സമൻസും അന്യായത്തോടൊപ്പം ബോധിപ്പിച്ച ജപ്തി കൽപന നോട്ടീസും പതിച്ചു നടത്തു വാൻ
മേൽ നമ്പർ കേസ് 14 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്