Madhavam header
Above Pot

ദേശീയ പൗരത്വ ബിൽ , യുവാക്കള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു

ഗുവഹാത്തി (അസം) : ദേശീയ പൗരത്വ ബില്ലിനെതിരെ നഗ്നമായി പ്രതിഷേധിച്ചു പ്രതിഷേധക്കാര്‍. പൗരത്വ ബില്‍ പാര്‍ലമെന്‍റില്‍ വെയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരായായിരുന്നു ഇവരുടെ പ്രതിഷേധം. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോൾ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാവും.

അതെ സമയം ഇവര്‍ക്ക് പൗരത്വം നല്‍കിയാല്‍ ഹിന്ദു സമൂഹം അസമില്‍ ന്യൂനപക്ഷങ്ങളായേക്കുമെന്ന അഭ്യൂഹവും ശക്തമാകുകയാണ്. പൗരത്വ രജിസ്റ്ററിന്‍റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. ഇവരുടെ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ വീണ്ടും ഇവര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്‌എസ്) എന്ന ഒരു സംഘടനയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്

Astrologer

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ബില്‍. അയല്‍ രാജ്യങ്ങളില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റം വര്‍ധിക്കുന്നുവെന്ന ഭീതിയെ തുടര്‍ന്ന് ബില്ലിനെതിരെ നേരത്തെതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ജനുവരിയിലും പാര്‍ലമെന്റിന് മുന്നില്‍ 10 അസം യുവാക്കള്‍ നഗ്‌നരായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Vadasheri Footer