ആക്ട്സ് ഗുരുവായൂരിൻറെ വാർഷികം ഞായറാഴ്ച്ച

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂരിന്റ 12 മത് വാർഷികം ഞായറാഴ്ച്ച മാവിൻ ചുവട് ലയൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5ന് ചേരുന്ന വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.കെ രേവതി നിർവ്വഹിക്കും. ആക്ട്സ് യൂണിറ്റ് പ്രസിഡന്റ് സി.ഡി ജോൺസൺ അധ്യക്ഷത വഹിക്കും .

ആക്ട്സ് തൃശൂർ ജില്ലാ വർക്കിംങ്ങ് പ്രസിഡന്റ് എം.കെ വർഗീസ്, സെക്രട്ടറി സുനിൽ പാറമ്പിൽ, സിനിമാ താരം സന്തോഷ് കെ.നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ചടങ്ങിൽ മാധ്യമ പ്രവർത്തകരായ ജോഫി ചൊവ്വന്നൂർ ,ടി.ടി മുനേഷ് ,അനിൽ കല്ലാറ്റ് ,രാജു എന്നിവരെ ആദരിക്കും .പ്രതിപക്ഷ നേതാവ് എ.പി ബാബു ,കൗൺസിലർ അഭിലാഷ് വി ചന്ദ്രൻ ,ലിജിത്ത് തരകൻ ,ആർ ജയകുമാർ, എസ്.ഐ പി എം വിമോദ് ,ജി.കെ പ്രകാശൻ ,ടി.എൻ മുരളി ,പി .എ അരവിന്ദൻ ,പി .വി മുഹമ്മദ് യാസിൻ, മോഹന കൃഷ്ണൻ ഓടത്ത് , എന്നിവർ സംസാരിക്കും .വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സി.ഡി ജോൺസൺ ,പ്രസാദ് പട്ടണത്ത് ,കെ.വി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു