Header 1 = sarovaram
Above Pot

ഗുരുവായൂര്‍ ദേവസ്വം നാരായണീയം ഉപന്യാസ മത്സരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിയ്ക്കുന്നു

ഗുരുവായൂര്‍: ഡിസം: 13-ന് നടക്കുന്ന ഗുരുവായൂര്‍ ദേവസ്വം നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിയ്ക്കുന്ന നാരായണീയം ഉപന്യാസ മത്സരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിയ്ക്കുന്നു. ”നാരായണീയവും, ഭാഗവതവും” എന്നതാണ് വിഷയം. 18-വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍, 20-പേജില്‍ കുറയാത്ത പ്രബന്ധങ്ങളാണ് അയയ്‌ക്കേണ്ടത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍ക്കോ, അടുത്ത ബന്ധുക്കള്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.

Astrologer

പ്രബന്ധം ഡിസം: 4-ന് അഞ്ചുമണിയ്ക്ക് മുമ്പായി ദേവസ്വം ഓഫീസില്‍ ലഭിച്ചിരിയ്ക്കണം. പ്രബന്ധങ്ങള്‍ അയയ്‌ക്കേണ്ട മേല്‍വിലാസം അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍. പിന്‍: 680101. കവറിനുപുറത്ത് ”നാരായണീയം ഉപന്യാസ മത്സരം 2021-”എന്ന് രേഖപ്പെടുത്തണമെന്നും ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Vadasheri Footer