Post Header (woking) vadesheri

നാരായണീയ മഹോത്സവം, സ്വാഗതസംഘം രൂപീകരണം ആറിന്.

Above Post Pazhidam (working)

ഗുരുവായൂർ : അഖിലഭാരതനാരായണീയ മഹോത്സവസമിതി 19-)മത് നാരായണീയ മഹോത്സവം ‘വൈകുണ്ഡാമൃതം’ എന്ന പേരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ ഗുരുവായൂർ ഇന്ദിരാഗാന്ധി ടൌൺ ഹാളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണം ജൂൺ ആറിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സ്വാഗതസംഘം രൂപീകരണം ചടങ്ങിൽ 500 ഓളം പേർ പങ്കെടുക്കും

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ ക്ഷേത്രം തന്ത്രി മുഖ്യൻ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നിർവ്വഹിക്കും. ചെയർമാൻ ടി.വി. ശ്രീനിവാസൻ അധ്യക്ഷത വഹിക്കും. സ്വാഗതസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം സ്വാമി ഉദിത് ചൈതന്യയും ഭവനം നാരായണീയത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനും സാന്ദ്രാനന്ദത്തിന്റെയും സ്വാഗതസംഘം ഓഫീസിൻ്റെയും ഉദ്ഘാടനം എഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് നിർവ്വഹിക്കും. സ്വാഗതസംഘം പ്രഖ്യാപനം അഖിലഭാരത അധ്യക്ഷൻ അഡ്വ. മാങ്ങോട് രാമകൃഷ്‌ണനും വൈകുണ്‌ഠാമൃതം ദ്രവ്യസമാഹരണത്തിൻ്റെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി ഹരിമേനോൻ ചാമപ്പറമ്പിലും നിർവ്വഹിക്കും.


ചടങ്ങിൽ ആധ്യാത്മിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.ടി.വി. ശ്രീനിവാസൻ ഗുരുവായൂർ, ഹരിമേനോൻ ചാമപ്പറമ്പിൽ, ബാബുരാജ് കേച്ചേരി,സുമേഷ്കുമാർ ഗുരുവായൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Third paragraph