വസോർധാരയോടെ മമ്മിയൂർ മഹാരുദ്രയജ്ഞത്തിന് സമാപനം.

Above Post Pazhidam (working)

ഗുരുവായൂർ: ശൈമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്രയജ്ഞത്തിനു വേണ്ടിയുള്ള നാലാമത് മഹാരുദ്രയജ്ഞത്തിന് സമാപനമായി. യജ്ഞ പുണ്യം നുകരുവാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.

Poonthanam

Vasudev Inn

11 വെള്ളിക്കലശകുടങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീർ, അഷ്ടഗന്ധജലം എന്നിവ ശ്രീരുദ്ര മന്ത്രജപത്താൽ ചൈതന്യമാക്കിയ ശേഷമായിരുന്നു രുദ്രാഭിഷേകം 11 ദിവസങ്ങളിലായി നടന്ന അഭിഷേകങ്ങളിൽ 121 കലശ കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്യപ്പെട്ടത്.

Rugmani 700-200

First Paragraph Jitesh panikar (working)

ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് ഹോമിക്കുന്ന ചടങ്ങായ വസോർധാരമായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. വസോർധാരക്ക് ക്ഷേത്രം നന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം നൽകി. മഹാദേവൻ്റെ കലശാഭിഷേകം ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. നാഗക്കാവിലെ നാഗപ്പാട്ട്, നാവോ ർപ്പാട്ട്, സർബലി എന്നിവക്കും സമാപനമായി.


സാംസ്കാരിക പരിപാടികളുടെ ഭാഗമായി രാവിലെ ഗുരുവായൂർ ഗോപൻ മാരാരും സംഘവും അവതരിപ്പിച്ച ആത്തറ മേളം, നടരാജ മണ്ഡപത്തിൽ ശ്രീരാം ഓങ്ങല്ലൂരിൻ്റെ പുല്ലാങ്കുഴൽ കച്ചേരിയോടെ സാംസ്കാരിക പരിപാടികളുടെ തിരശ്ശീല വീണു. മഹാരുദ്രയജ്ഞത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് നടന്ന പ്രസാദ ഊട്ടിന് 3000-ൽ പരം പേർ പങ്കെടുത്തു