Post Header (woking) vadesheri

ചാലക്കുടിയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി

Above Post Pazhidam (working)

തൃശൂർ : ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്ഫോ ഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.

പന്തളം സ്വദേശി ജയപ്രകാശിന്റെ ഭാര്യയാണ് . ചാലക്കുടി തിരുത്തിപ്പറമ്പിലാണ് താമസം. ചാലക്കുടിയിലേക്ക് ടിക്കറ്റ് എടുത്ത ഇവര്‍ അവിടെ ഇറങ്ങിയില്ല. ട്രെയിൻ പാലത്തിലെത്തിയപ്പോള്‍ ചാടുകയായിരുന്നു. മൃതദേഹം കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്.