Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹത്തിന് പരിസമാപ്തി

Above Post Pazhidam (working)

ഗുരുവായൂർ : നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നു വന്ന നാരായണീയ സപ്താഹത്തിന് സമാപനം. ഇന്നുച്ചയ്ക്ക് നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അനുഗ്രഹ പ്രഭാഷണം നടത്തി.

Ambiswami restaurant

ആചാര്യൻമാർക്കും പരികർമ്മികൾക്കും അദ്ദേഹം ദേവസ്വത്തിൻ്റെ ദക്ഷിണയും നൽകി.ആചാര്യൻമാരായതോട്ടം ശ്യാം നമ്പൂതിരി, ഡോ. വി. അച്യുതൻകുട്ടി, പരികർമ്മികൾഎന്നിവർ ദക്ഷിണ ഏറ്റുവാങ്ങി. ദേവസ്വം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ് എന്നിവരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി.

Second Paragraph  Rugmini (working)