Header 1 vadesheri (working)

ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കി

Above Post Pazhidam (working)

ഗുരുവായൂർ : വടക്കാഞ്ചേരിയിൽ വെച്ചു ഈ മാസം 9ന് നടക്കുന്ന ജില്ലാ മുനിസിപ്പൽ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കി
നഗരസഭയിലെ ജനപ്രതിനിധികളും, ജീവനക്കാരുമടങ്ങുന്നതാണ് ടീം.
ഗുരുവായൂർ നഗരസഭ ടീമിനു വേണ്ടി ഗുരുവായൂരിലെ ജീവകാരുണ്യ സംഘടനയായ സായ് സഞ്ജീവനി ട്രസ്റ്റാണ് ജേഴ്സികൾ സംഭാവന ചെയ്തിരിക്കുന്നത്.
നഗരസഭയിൽ വെച്ചു നടന്ന ചടങ്ങിൽ സ് സായ്നാഥൻ , എ എം ഷെഫീർ, എ എസ് മനോജ്. കെ പി ഉദയൻ , പി കെ നൗഫൽ, ബിജു നമ്പ്യാർ, ജെ എച്ച് ഐ സുജിത്ത് എന്നിവരും, സായ് സഞ്ജീവനിക്കു വേണ്ടി ചെയർമാൻ ഹരി നാരായണനും പങ്കെടുത്തു

First Paragraph Rugmini Regency (working)