Post Header (woking) vadesheri

ഗുരുവായൂർ നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണം : യു.ഡി.എഫ്

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണമെന്ന ആവശ്യവുമായി കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ ചെയര്‍മാന് കത്ത് നല്‍കി. പ്രത്യക സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച ബജറ്റ് ചര്‍ച്ച സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനും ശനിയാഴ്ച ബജറ്റിന്‍മേലുള്ള ചര്‍ച്ച നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ബജറ്റ് പഠിക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നും ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.

Ambiswami restaurant

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുപണിമുടക്ക് ദിവസം കൗണ്‍സില്‍ ചേരാനാവില്ലെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് മറുപടി നല്‍കി. അങ്ങിനെയെങ്കില്‍ ഞായറാഴ്ച ചര്‍ച്ച നടത്തണമെന്ന് ഉദയനും മുസ്ലിം ലീഗിലെ കെ.എം. മെഹ്‌റൂഫും ആവശ്യപ്പെട്ടു. ബജറ്റ് പുസ്തകം കിട്ടിയ ഉടന്‍ തന്നെ പഠിച്ചു തുടങ്ങാന്‍ നിര്‍ദ്ദേശിച്ച ചെയര്‍മാന്‍ ആവശ്യമെങ്കില്‍ ശനിയാഴ്ച മുഴുവന്‍ ചര്‍ച്ച നടത്താമെന്നും അറിയിച്ചു. സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ പദവി നേടാത്ത വാര്‍ഡുകള്‍ക്ക് ചെയര്‍മാന്‍ അന്ത്യശാസനം നല്‍കി. 43 വാര്‍ഡുകളുള്ള നഗരസഭയില്‍ 24 വാര്‍ഡുകളില്‍ മാത്രമാണ് പ്രഖ്യാപനം നടത്തിയത്.

Second Paragraph  Rugmini (working)

ബാക്കിയുള്ള 19 വാര്‍ഡുകള്‍ എത്രയും പെട്ടെന്ന് പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ നഗരസഭ നേരിട്ട് നടത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും ശുചിത്വപദവി നേടേണ്ടിയിരുന്നത് കൊവിഡിനെ തുടര്‍ന്ന് നീണ്ട് പോകുകയായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ഗുരുവായൂര്‍ സംസ്ഥാന തലത്തില്‍ ഒന്നാമതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. വാര്‍ഷിക പദ്ധതി ഭേദഗതികള്‍ കൗണ്‍സില്‍ അംഗീകരിച്ചു.

Third paragraph