Post Header (woking) vadesheri

ശബരിമല തീർത്ഥാടകർക്കായി നഗരസഭ ഫസ്റ്റ് എയ്ഡ് ബൂത്ത് തുറന്നു

Above Post Pazhidam (working)

ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി നഗരസഭാ പരിസരത്ത് ആരംഭിച്ച ഫസ്റ്റ് എയ്ഡ് ബൂത്തിന്‍റെ ഉദ്ഘാടനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു . നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ എസ് മനോജ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, നഗരസഭാ സെക്രട്ടറി പി എസ് ഷിബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശ്രീകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Third paragraph

ഉദ്ഘാടന ദിവസത്തില്‍ ഡോക്ടര്‍മാരായ ഡോ. കുല്‍ക്കര്‍ണി (അലോപതി), ഡോ ജെ എം ഭട്ട് (ആയുര്‍വേദം), ഡോ ഗ്രീഷ്മ (ഹോമിയോ) എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും മൂന്നു വിഭാഗത്തിലും പെട്ട ഡോക്ടര്‍മാരുടെ സേവനം ലഭിക്കും .