Header 1 vadesheri (working)

എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് വിഷു വിപണനമേള സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിഷു വിപണനമേള സംഘടിപ്പിച്ചു. മമ്മിയൂർ  എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ് പരിസരത്ത് നടന്ന വിപണന മേള നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അധ്യക്ഷനായി. വാർഡ് കൗൺസിലർ രേണുക ശങ്കർ, യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം പി.വി.സുധാകരൻ, വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. കോമളവല്ലി, സെക്രട്ടറി ബിന്ദു നാരായണൻ, താലൂക്ക് യൂണിയൻ ഭാരവാഹികളായ കെ.ഗോപാലൻ, ടി.ഉണ്ണികൃഷ്ണൻ,  പി.കെ.രാജേഷ് ബാബു, ബി. മോഹൻ കുമാർ, ഗോപി മനയത്ത്, ബാബു വീട്ടിലയിൽ, കെ.പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)