
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ്റെയും എൻ എസ് എസ് വനിത യൂണിയൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സത്സംഗ പീയൂഷം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ. ഗോപാലൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.

എൻ.എസ്.എസ് ഹെഡോഫിസിൽ നിന്നും താലൂക്ക് യൂണിയനിൽ നിന്നുമുള്ള വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ്, വനിത യൂണിയൻ പ്രസിഡൻ്റ് ബിന്ദു നാരായണൻ, അഡ്വ. സി. രാജഗോപാൽ, പി.വി.സുധാകരൻ, ഡോ.വി. അച്ചുതൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.