Header 1 vadesheri (working)

എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാമായണം പ്രശ്‌നോത്തരിയിൽ യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അധ്യക്ഷനായി. സെക്രട്ടറി കെ.മുരളീധരൻ ആമുഖപ്രസംഗം നടത്തി. പ്രൊഫ.കെ.എൻ.രാമൻകർത്ത ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ആദ്ധ്യാത്മിക വിഭാഗം കോർഡിനേറ്റർ ഡോ.വി.അച്യുതൻകുട്ടി പ്രശ്‌നോത്തരി നയിച്ചു. കെ.ഗോപാലൻ, ടി.ഉണ്ണികൃഷ്ണൻ, പി.കെ.രാജേഷ് ബാബു, ബിന്ദു നാരായണൻ, സി.കോമളവല്ലി, ബി.മോഹൻകുമാർ, പി.വി.സുധാകരൻ, വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)