കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും

">

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫസർ എൻ വിജയൻ മേനോൻ അധ്യക്ഷനായി. ഹാളുകളുടെ സമർപ്പണം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ. കെ. എസ്. പിള്ളയും കരയോഗം ഓഫീസിന്റെ സമർപ്പണം താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ രാജശേഖരൻ നായരും നിർവഹിച്ചു.

buy and sell new

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ രാമചന്ദ്രൻ നായർ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ, അഡ്വ.സി രാജഗോപാൽ, പി.കെ.രാജേഷ് ബാബു, കെ ഗോപാലൻ, ഡോ.വി അച്യുതൻകുട്ടി, ബിന്ദു നാരായണൻ, സി കോമളവല്ലി, ജ്യോതി രവീന്ദ്രനാഥ്‌, കെ. രാധാമണി എന്നിവർ സംസാരിച്ചു. തുടർന്ന് കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ……… ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… …….. എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

Leave a Reply

Your email address will not be published. Required fields are marked *

Sponsors