Post Header (woking) vadesheri

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണം : എൻഎസ്എസ്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ 54 ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പാസ്സാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ തിരുനാവായ റയിൽപാത നിർമ്മിക്കുക, ഗുരുവായൂരിൽ റയിൽവേ മേൽപ്പാലം നിർമ്മിക്കുക, ക്ഷേത്ര നഗരിയിൽ ശുചീകരണം ഊർജ്ജിതമാക്കുക, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെടുന്ന പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി.

Ambiswami restaurant

താലൂക്ക് യൂണിയന് കീഴിലെ കരയോഗങ്ങളെ ഹൈടെക് ആക്കുന്നതിനും സമ്മേളം തീരുമാനിച്ചു. 36,93,680 രൂപ വരവും അത്ര തന്നെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് സമ്മേളനം പാസ്സാക്കി. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനും വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്‌സ്, വ്യക്തിവികസന ക്ലാസ്സുകൾ, നമ്മുടെ ആരോഗ്യം പദ്ധതി എന്നിവ നടത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യൂണിയൻ ഓഫീസിലെ ആചാര്യ പ്രതിമയിൽ പുഷ്പ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ, കോർഡിനേറ്റർമാരായ കെ.ഗോപാലൻ, ടി.ഉണ്ണികൃഷ്ണൻ, ഡോ.വി.അച്യുതൻകുട്ടി, പ്രതിനിധി സഭാംഗംഅഡ്വ. സി.രാജഗോപാൽ, വനിതായൂണിയൻ ഭാരവാഹികളായ സി.കോമളവല്ലി, ബിന്ദു നാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.