Post Header (woking) vadesheri

ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം : എൻജിഒ യൂണിയൻ

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ
രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ട് വെച്ചു.
പുതിയ ഭാരവാഹികളായി പി എസ് നൗഷാദ് (പ്രസിഡണ്ട്), സി എസ് രഘുനന്ദനൻ, ഭൈമി സിഎസ് (വൈസ് പ്രസിഡണ്ട്), എം എച്ച് റാഫി (സെക്രട്ടറി), ശ്രീകാന്ത് ഇ എസ്, പ്രേംരാജ് കെ ആർ (ജോയിന്റ് സെക്രട്ടറി), ടി പി ഷെദീദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പി ജോയ്, സുബിദ എം എ, പ്രദീപ് എൻ കെ എന്നിവർ സംസാരിച്ചു.

Ambiswami restaurant