Header 1 = sarovaram
Above Pot

മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ശ്രീ ശ്രീ ശങ്കര ഭാരതി മഹാ സ്വാമികൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി . ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ക്ഷേതത്തിൽ എത്തിയ സ്വാമികളെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ ഭരണ സമിതി അംഗം എ വി പ്രശാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു .

Astrologer

സ്വാമികൾക്ക് നാലമ്പലത്തിനകത്ത് കടന്ന് ദർശനം നടത്താനുള്ള സൗകര്യം ക്ഷേത്രം അധികൃതർ ചെയ്തു കൊടുത്തു . പട്ടും കാണിക്കയും സമർപ്പിച്ചു സ്വാമികൾ ഭഗവാനെ തൊഴുതു . മമ്മിയൂർ ദേവസ്വം പ്രസിഡന്റ് ജി കെ പ്രകാശനും സ്വാമികളുടെ കൂടെ ഉണ്ടായിരുന്നു

Vadasheri Footer