‘മക്കള്‍ തെറ്റ് ചെയ്താല്‍ പാർട്ടി സംരക്ഷിക്കില്ല’; പി ജയരാജനെ പിന്തുണച്ച് എം വി ജയരാജന്‍.
കണ്ണൂര്‍: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്‍. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം വി ജയരാജന്‍റെ പ്രതികരണം. സി എച്ച് മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സിഎച്ച് എന്നും എം വി ജയരാന്‍ പറഞ്ഞു.
പാർട്ടിയിലോ സർക്കാരിലോ നേതാക്കളുടെ മക്കൾ ഇടപെടുന്നുവെന്ന കാര്യം ശരിയല്ലെന്ന ആമുഖത്തോടെയായിരുന്നു പി ജയരാജന്‍റെ വിമര്‍ശനം. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരാവാദത്തം പാർട്ടിക്കില്ല.ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്കാൽ അവരെ പാർട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജൻ പറഞ്ഞു.
ബിനോയ് കൊടിയേരി വിവാദത്തിൽ പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു പി ജയരാജന്‍റെ പ്രതികരണം. ബിനോയ്ക്കെതിരെ തെളിവില്ലെന്നായിരുന്നു കൊടിയേരിയുടെ നേരത്തെയുള്ള പ്രതികരണം. തന്‍റെ രണ്ട് മക്കളും പാർട്ടിക്കാര്യത്തിൽ ഇടപെടുന്നില്ല. അവർ വിദേശത്ത് ചെറിയ ജോലികൾ ചെയ്യുന്നവരാണ്. തനിക്ക് പാർട്ടി നൽകിയ കാർ പിൻവലിച്ചപ്പോൾ ഗൺമാന്‍റെ കാറിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കുന്നത് പാർട്ടിയിലെ ഒരു വിഭാഗം സുഖ സൗകര്യങ്ങളില്‍ മുഴുകുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ്.
ജീല്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതോടെ കാര്യമായ ചുമതലകളില്ല പി ജയരാജന്. നിലവിലെ വിവാദങ്ങളിൽ പാർട്ടിയിലെ ഒരു വിഭാദത്തിനുള്ള അതൃപ്തിയാണ് ജയരാജൻ പ്രകടിപ്പിച്ചത് എന്ന് വേണം കരുതാൻ. എന്നാൽ അഭിമുഖത്തിലെ പരാമർശങ്ങളോട് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല.