Header 1 vadesheri (working)

മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം

Above Post Pazhidam (working)

ചാവക്കാട് : മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം. മുക്കാൽ പവന്റെ കമ്മലും മോതിരവും മോഷണം പോയി. ആലുംപടി പട്ടാണി വീട്ടിൽ ഹൈറുന്നീസയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഹൈറുന്നിസ ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു.ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

First Paragraph Rugmini Regency (working)

ചാവക്കാട് പോലീസിൽ പരാതി. വീടിന് മുൻവശത്തെ ജനലിന്റെ ചില്ലകളും തകർത്ത നിലയിലാണ്. വീടിനുള്ളിലെ മൂന്നു മുറികളിലെയും അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചിട്ട് നിലയിലാണ്. പണമോ മറ്റ് രേഖകളോ നഷ്ടമായിട്ടുണ്ടോ എന്നറിയില്ല .ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Second Paragraph  Amabdi Hadicrafts (working)